
ശാസ്താംകോട്ട: ഗോവയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മലയാളി അഗ്നിവീര്‍ നാവികസേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം. ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ ഹരിഗോവിന്ദ് (22), കണ്ണൂര്‍ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. ഗോവയിലെ അഗസ്സൈമില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്ന് ഗോവയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണിവര്‍.
ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ അഗസയിമിനും ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയില്‍വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ കപ്പല്‍മാര്‍ഗം ഗോവയിലെത്തിയത്. മൃതദേഹം ഗോവ മെഡിക്കല്‍ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Two Malayali agniveers die in a bike accident in Goa