ആപ്പിൾ വാച്ച് അൾട്രാ 3 ഇപ്പോഴില്ല; അൾട്രാ 2-നെ മുഖം മിനുക്കി സ്റ്റൈലിഷാക്കും

പുതുക്കിയ പതിപ്പ് ഒരു ബ്ലാക്ക് ടൈറ്റാനിയം കളർ ഓപ്ഷൻ അവതരിപ്പിക്കുമെന്നാണ് സൂചന.

ആപ്പിൾ വാച്ച് അൾട്രാ 3 ഇപ്പോഴില്ല; അൾട്രാ 2-നെ മുഖം മിനുക്കി സ്റ്റൈലിഷാക്കും
dot image

ടെക് പ്രേമികൾ ഏറെ ക്ഷമയോടെ കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുകയാണ്. ആപ്പിളിന്റെ പുതിയ ഉപകരണങ്ങളെ പരിചയപെടുത്തികൊണ്ടുള്ള "ഇറ്റ്സ് ഗ്ലോടൈം" എന്ന പരിപാടി ഇന്ന് (9/9/2024) രാത്രി 10.30ക്കാണ് ആപ്പിളിന്റെ യൂട്യൂബ് ചാനൽ തത്സമയം സംപ്രേക്ഷണം. ഐഫോൺ 16 സീരിസിന്റെ പ്രകാശനത്തിലാണ് പ്രധാനമായും ആളുകൾ ഉറ്റുനോക്കുന്നതെങ്കിലും മറ്റു പല ഗാഡ്ജെറ്റുകളും ഇതോടൊപ്പം തന്നെ അവതരിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനം ആപ്പിൾ വാച്ച് അൾട്രാ 2ൻ്റെ മോടികൂട്ടിയ പതിപ്പാണ്. ആപ്പിൾ വാച്ച് അൾട്രാ 3 പുറത്തിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ, എന്നാൽ അവരെ ഒരേ സമയം നിരാശപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആപ്പിൾ വാച്ച് അൾട്രാ 3-ക്ക് പകരം ആപ്പിൾ വാച്ചിൻ്റെ അൾട്രാ 2-വിന് പുതിയ രൂപം നല്കുകയാവും ചെയുക. ഇതിന്റെ ലോഞ്ചിങ്ങും പരിപാടിയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.

ഈ വർഷം ആപ്പിൾ വാച്ച് അൾട്രാ 3 യുടെ പതിപ്പുണ്ടാവാതിരിക്കാനുള്ള കാരണം ആപ്പിളിന് നൂതന ആരോഗ്യ മാനേജ്മെൻ്റ് സവിശേഷതകൾ വികസിപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായി വന്നതുകൊണ്ടാവാം എന്നാണ് ആപ്പിളിൻ്റെ സപ്ലൈ ചെയിൻ അനലിസ്റ്റ് മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടത്. പകരം, കമ്പനി ആപ്പിൾ വാച്ച് അൾട്രാ 2 നവീകരിച്ച് പുതിയ വേരിയൻ്റ് ഇന്ന് ഇവൻ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ പറയുന്നത്. പുതുക്കിയ പതിപ്പ് ഒരു ബ്ലാക്ക് ടൈറ്റാനിയം കളർ ഓപ്ഷൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഏറ്റവും വലുതും തിളക്കമുള്ളതുമായ ആപ്പിൾ വാച്ച് ഡിസ്പ്ലേയായിരുന്നു ആപ്പിൾ വാച്ച് അൾട്രാ 2 - വിൽ ഉണ്ടായിരുന്നത്.

നിരവധി പേരാണ് പുതിയ മോഡൽ പ്രീ ബുക്ക് ചെയ്യാനും നേരിട്ട് മാർക്കറ്റിൽ നിന്ന് വാങ്ങുവാനും മറ്റുമായി കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയോടെ ലോഞ്ച് ചെയ്യുമെന്നാണ് 'ആപ്പിൾ' പറയുന്നത്. അത്തരത്തിൽ ലോഞ്ചിന് ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ആപ്പിൾ വാച്ച് അൾട്രാ 3 -ക്ക് പകരം 2 പുതുക്കി ഇറക്കുമെന്ന് അറിയിച്ചത്. ഇന്ന് രാത്രി നടക്കുന്ന 'It's Glowtime' എന്ന പേരിലുള്ള ഈ ലോഞ്ചിങ് പരിപാടി, ആപ്പിളിന്റെ യൂട്യൂബ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇവൻ്റിൻ്റെ പ്രധാന ഫോക്കസ് ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന ഐഫോൺ 16 സീരീസ് തന്നെ ആയിരിക്കുമെന്നാണ് നിരീക്ഷണം. കമ്പനിയുടെ AI ഫീച്ചറുകൾ ഉൾപ്പെട്ട ആപ്പിൾ ഇന്റലിജൻസിനെ കുറിച്ചുള്ള പ്രഖ്യാപനവും ഇവൻ്റിൻ്റെ ഭാഗമായി നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

dot image
To advertise here,contact us
dot image