ന്യൂജെൻ ബജറ്റ് ഫ്രണ്ട്ലി റൈഡിന് പുതിയ അതിഥി; നാലാംതലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ നാലാംതലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു

ന്യൂജെൻ ബജറ്റ് ഫ്രണ്ട്ലി റൈഡിന് പുതിയ അതിഥി; നാലാംതലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു
dot image

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ നാലാംതലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു. വരുന്ന ആഴ്ചകളില്‍ തന്നെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ഡിസയറിന്റെ പെട്രോള്‍ വേര്‍ഷനാണ് വിപണിയില്‍ എത്തുക. 6.79 ലക്ഷം രൂപ (ഡല്‍ഹി എക്സ്ഷോറൂം വില) മുതലാണ് വില.

lxi, vxi,zxi, zxi+ എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ഡിസയര്‍ വില്‍പ്പനയ്ക്ക് എത്തുക. ഓട്ടോമാറ്റിക് ട്രിമ്മുകളും ഓഫറിലുണ്ടാകും. ബേസ് മോഡലായ lxi വേരിയന്റില്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാകില്ല. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റിന്റെ ലഭ്യത vxi,zxi വേരിയന്റുകളില്‍ മാത്രമാണ് ലഭിക്കുക. മാനുവല്‍ ഗിയര്‍ബോക്സ് മോഡലിന് ലിറ്ററിന് 24.79 കിലോമീറ്ററും എഎംടി ബോക്സിന് 25.71 കിലോമീറ്ററുമാണ് കമ്പനി മൈലേജ് അവകാശപ്പെടുന്നത്. സിഎന്‍ജി വേരിയന്റിന് 33.73 കിലോമീറ്റര്‍ മൈലേജും ലഭിക്കും.

ഡിസയറിന്റെ കളര്‍ ശ്രേണിയില്‍ ആകെ 7 കളര്‍ ഓപ്ഷനുകളുണ്ട്. gallant red, nutmeg brown, alluring blue, bluish black, magma grey, arctic white, splendid silver എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍. വലിയ ഒമ്പത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഫാക്സ്- വുഡന്‍ ഡാഷ്ബോര്‍ഡും ട്രിമ്മും പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്. അധിക ഫീച്ചറുകളില്‍ സണ്‍റൂഫും 360 ഡിഗ്രി കാമറയും ഉള്‍പ്പെടുന്നു. 80 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്യൂവും പുറപ്പെടുന്ന പുതിയ 1.2 ലിറ്റര്‍, ത്രീ- സിലിണ്ടര്‍ z- സീരിസ് പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയിലെത്തുക. മുതിര്‍ന്നവരുടെ സുരക്ഷക്കായി ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് വാഹനത്തിന് ലഭിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ലഭിച്ചത്.

Content Highlights: New Maruti Dzire launched in India

dot image
To advertise here,contact us
dot image