Top

കൊവിഡ് കേസുകള്‍ കുറഞ്ഞു; യുഎഇയിലെ തുറസ്സായ സ്ഥലങ്ങളിൽ മാര്‍ച്ച് ഒന്ന് മുതല്‍ മാസ്‌ക്ക് നിര്‍ബന്ധമില്ല

ആവശ്യമുള്ളവര്‍ മാത്രം മാസ്‌ക്ക് ഉപയോഗിച്ചാല്‍ മതിയെന്ന് യുഎഇ അധികൃതർ അറിയിച്ചതായി ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്

25 Feb 2022 7:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് കേസുകള്‍ കുറഞ്ഞു; യുഎഇയിലെ തുറസ്സായ സ്ഥലങ്ങളിൽ  മാര്‍ച്ച് ഒന്ന് മുതല്‍ മാസ്‌ക്ക് നിര്‍ബന്ധമില്ല
X

കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മാസ്‌ക്ക് ഉപയോഗം നിര്‍ബന്ധിതമല്ലാതെയാക്കാനൊരുങ്ങി യുഎഇ. തുറസ്സായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്ന ആര്‍ക്കും മാസ്‌ക്ക് നിര്‍ബന്ധമല്ലെന്നും ആവശ്യമുള്ളവര്‍ മാത്രം മാസ്‌ക്ക് ഉപയോഗിച്ചാല്‍ മതിയെന്നും യുഎഇ നാഷണല്‍ അതോറിറ്റി ഫോര്‍ എമെര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച വിവരം അധികൃതര്‍ ഇന്നലെ പുറത്തുവിട്ടു എന്നാണ് വിവരങ്ങള്‍. എന്നാല്‍ സ്‌കൂള്‍, ഷോപ്പിംഗ് മാള്‍ ഉള്‍പ്പെടെയുള്ള അടച്ചിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവരും നിര്‍ബന്ധമായി മാസ്‌ക്ക് ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ടൂറിസം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ ശാരീരിക അകലവും എടുത്തുനീക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ മാനദണ്ഡങ്ങള്‍ ഈ വരുന്ന മാര്‍ച്ച് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരുമെന്നും അതോറിറ്റിയിലെ അധികൃതര്‍ അറിയിച്ചു. കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ നേരിട്ട് ക്വറന്റീനില്‍ പ്രവേശിക്കേണ്ടതില്ലെന്നും ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് തവണ പിസിആര്‍ ടെസ്റ്റിന് വിധേയരായാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഖലീജ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കൊവിഡ് പോസ്റ്റീവ് ആയവര്‍ക്കുള്ള എല്ലാ ഐസോലെഷന്‍ രീതികളും പഴയപടി തുടരുമെന്നും, ഇവര്‍ പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വറന്റീന്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: UAE drops mandatory wearing of masks in outside areas

Next Story