'രാഷ്ട്രത്തലവന്' യാത്രാമൊഴി; ശെെഖ് ഖലീഫക്ക് അൽ ബത്തീൻ ഖബർസ്ഥാനിൽ അന്ത്യവിശ്രമം
യുഎഇ പൗരന്മാരും പ്രാവാസികൾ ഉൾപ്പടെയുള്ള നിവാസികളും പ്രാർത്ഥനകളിൽ പങ്കെടുത്തു
13 May 2022 8:46 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശെെഖ് ഖലീഫ ബിൻ സെയിദ് അൽ നഹ്യാന് അബുദാബി അൽ ബത്തീൻ ഖബർസ്ഥാനിൽ അന്ത്യവിശ്രമം. ശെെഖ് സുൽത്താൻ ബിൻ സെയിദ് പ്രഥമ പള്ളിയിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം അൽ നഹ്യാൻ കുടുംബത്തിൽ മരണപെട്ട മറ്റ് അംഗങ്ങൾക്കൊപ്പം നിത്യതയിലേക്ക്. സഹോദരൻ ശെെഖ് മുഹമ്മദും അൽ നഹ്യാൻ കുടുംബത്തിലെ മറ്റ് അംഗങ്ങളും മയ്യിത്തിനെ അനുഗമിച്ചു.
അദ്ദേഹത്തിനായുള്ള മയ്യിത്ത് നിസ്കാരം രാജ്യത്തൊട്ടാകെയുള്ള പള്ളികളിൽ നടന്നു. യുഎഇ പൗരന്മാരും പ്രാവാസികൾ ഉൾപ്പടെയുള്ള നിവാസികളും പ്രാർത്ഥനകളിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ മരണത്തിൽ എമിറേറ്റസ് ഭരണാധികാരികളിൽ നിന്നുള്ള അനുശോചനം മുഷ്റിഫ് പാലസിൽ ശെെഖ് മുഹമ്മദ് സ്വീകരിക്കും.
Story Highlights: Sheikh Khalifa laid in rest; with ancestors of Al Nahyan family
Next Story