ബിജെപി നയങ്ങൾ നല്ലതാണെന്ന് തോന്നിയാൽ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നത്? ബിജെപിയിലേക്ക് പോകൂ: തരൂരിനോട് സഞ്ജയ്

തരൂര്‍ കപടവേഷധാരിയാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും സഞ്ജയ് ദീക്ഷിത് പറഞ്ഞു

ബിജെപി നയങ്ങൾ നല്ലതാണെന്ന് തോന്നിയാൽ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നത്? ബിജെപിയിലേക്ക് പോകൂ: തരൂരിനോട് സഞ്ജയ്
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ബിജെപിയുടെ നയങ്ങളാണ് നല്ലതെന്ന് തോന്നിയാല്‍ എന്തിനാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് എന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു. ബിജെപിയിലേക്ക് പോകൂ എന്നും തരൂരിനോട് സന്ദീപ് പറഞ്ഞു. തരൂര്‍ കപടവേഷധാരിയാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തരൂരിന് രാജ്യത്തെക്കുറിച്ച് അറിവില്ലെന്നും മോദിയുടെ നയങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ നല്ലതാണെങ്കില്‍ അക്കാര്യം വിശദീകരിക്കണമെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സഞ്ജയ് ദീക്ഷിത്.

'രാജ്യത്തെക്കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നത്? എംപിയായത് കൊണ്ട് മാത്രമാണോ? ബിജെപിയുടെയോ മോദിയുടെയോ നയങ്ങള്‍ നിങ്ങള്‍ നില്‍ക്കുന്ന പാര്‍ട്ടിയുടേതിനേക്കാള്‍ മികച്ചതാണെങ്കില്‍ അത് വ്യക്തമാക്കണം. അല്ലാത്തപക്ഷം നിങ്ങളൊരു കപടനാട്യക്കാരനാണ്': സഞ്ജയ് ദീക്ഷിത് പറഞ്ഞു.

രാംനാഥ് ഗോയങ്കെ അനുസ്മരണ ചടങ്ങിലെ മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി ശശി തരൂര്‍ കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് സഞ്ജയ് ദീക്ഷിതിന്റെ പ്രതികരണം. പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും വികസനങ്ങളെക്കുറിച്ചുമാണ് തരൂര്‍ എക്‌സില്‍ കുറിച്ചത്. മോദിയുടെ ആ പ്രസംഗം നടന്ന സദസില്‍ ഉണ്ടായിരുന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും തരൂര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തരൂരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനെതെയും രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രസംഗത്തില്‍ പ്രശംസിക്കത്തക്കതായി താന്‍ ഒന്നും കണ്ടില്ലെന്നും തരൂര്‍ എങ്ങനെ അതൊക്കെ കണ്ടെത്തിയെന്ന് മനസിലാവുന്നില്ല എന്നുമാണ് സുപ്രിയ പറഞ്ഞത്.

Content Highlights: If you think BJP's policies are good, why are you in Congress? Go to BJP: Sanjay to Tharoor

dot image
To advertise here,contact us
dot image