സുബീന്‍ ഗാര്‍ഗിന്റെ മരണം; മാനേജറും ഫെസ്റ്റിവല്‍ ഓര്‍ഗനൈസറും അറസ്റ്റില്‍

മഹന്തയെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചും സിദ്ധാര്‍ത്ഥ ശര്‍മയെ ഗുരുഗ്രാമില്‍ വച്ചുമാണ് പൊലീസ് പിടികൂടിയത്

സുബീന്‍ ഗാര്‍ഗിന്റെ മരണം; മാനേജറും ഫെസ്റ്റിവല്‍ ഓര്‍ഗനൈസറും അറസ്റ്റില്‍
dot image

മുംബൈ: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകാനു മഹന്തയും അറസ്റ്റില്‍. സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ മഹന്തയെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചും സിദ്ധാര്‍ത്ഥ ശര്‍മയെ ഗുരുഗ്രാമില്‍ വച്ചുമാണ് പൊലീസ് പിടികൂടിയത്.

സിങ്കപ്പൂരില്‍ നടക്കാനിരുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകന്‍ ശ്യാംകനു മഹന്തയുടെ വീടുകളിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സെപ്തംബര്‍ 19ന് നീന്തുന്നതിനിടെയുണ്ടായ അപകടത്തിലായിരുന്നു സുബീന്‍ ഗാര്‍ഗ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂര്‍ണമായും ഔദ്യോഗിക ബഹുമതികളോടെയാണ് അസമില്‍ സംസ്‌കരിച്ചത്.

'ഗ്യാങ്‌സ്റ്റര്‍' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗായകനാണ് സുബീന്‍ ഗാര്‍ഗ്. സുബീനിന്റേത് മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ ആദ്യ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമില്‍ എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം കൂടി നടത്തിയിരുന്നു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവല്‍ സംഘാടകര്‍ ഉള്‍പ്പെടെ ഗാര്‍ഗിനൊപ്പം സിംഗപ്പൂരില്‍ പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlight; Two people arrested in connection with singer Zubeen Garg’s death

dot image
To advertise here,contact us
dot image