നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു

വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്

dot image

ചെന്നൈ: നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ (80) അന്തരിച്ചു. ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. കുഴഞ്ഞ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലാ. ഗണേശനെ ആഗസ്റ്റ് 8നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. തമിഴ്‌നാട് ബിജെപി പ്രസിഡൻ്റായും നേരത്തെ ലാ. ഗണേശന്‍ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ രാജ്യസഭാ അംഗമായും മണിപ്പൂർ ഗവണറായും ലാ ഗണേശൻ പ്രവർത്തിച്ചിരുന്നു. 2023 ഫെബ്രുവരിയിലാണ് നാഗാലാന്‍ഡ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight; Nagaland Governor L. Ganeshan Passes Away in Chennai

dot image
To advertise here,contact us
dot image