
മുബൈ: തെരുവ് നായ്ക്കളെ ഭയന്ന് ഓല ബൈക്ക് റൈഡ് ബുക്ക് ചെയ്ത് യുവതി. വെറും 180 മീറ്റര്‍ അപ്പുറം പോകുന്നതിനായാണ് യുവതി ഓല എന്ന ആപ്പിന്റെ ബൈക്ക് സര്‍വീസ് ബുക്ക് ചെയ്തത്.
വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു യുവതി. വീടിന് സമീപം എത്തിയപ്പോഴാണ് പരിസര പ്രദേശത്ത് തെരുവ് നായ്ക്കൾ നിൽക്കുന്നത് യുവതി ശ്രദ്ധിച്ചത്. തുടർന്ന് ഓല ആപ്പ് വഴി ബൈക്ക് റൈഡ് ബുക്ക് ചെയ്യുകയായിരുന്നു. 19 രൂപ മാത്രമുള്ള റൈഡ് കണ്ട് അത്ഭുപ്പെട്ട ബൈക്ക് ഡ്രൈവര്‍ യുവതിയോട് കാരണം ചോദിച്ചു. അപ്പോഴാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്നാണ് ബൈക്ക് റൈഡ് ബുക്ക് ചെയ്തതെന്ന് യുവതി പറഞ്ഞത്. തുടർന്ന് ബൈക്ക് ഡ്രൈവർ യുവതിയെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുകയായിരുന്നു.
'രോഹിത് വ്ലോഗ്സ്റ്റർ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് വൈറലായി. വീഡിയോ ഇതുവരെ 2 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോയുടെ അവസാനം പണം നൽകി യുവതി വീട്ടിലേക്ക് പോകുന്നത് കാണാം.
Content Highlights- Booked a bike ride for just Rs 19, had to go 180 meters because of fear of dogs