മോശം ആരോഗ്യാവസ്ഥയിലും പ്രധാനമന്ത്രിയെ കാണാനെത്തി; പരിപാടിക്കിടെ വയോധിക മരിച്ചു

പരിപാടിയുടെ പാസും വയോധിക സംഘടിപ്പിച്ചിരുന്നു

dot image

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ ചൂട് താങ്ങാൻ കഴിയാതെ വയോധിക മരിച്ചു. ബിഹാറിലെ റോഹ്താസിലെ പരിപാടിക്കിടെയാണ് വയോധിക മരിച്ചത്.

ആരോഗ്യാവസ്ഥ തീരെ മോശമായിരുന്നിട്ടും പ്രധാനമന്ത്രിയെ കാണണം എന്ന ആഗ്രഹം കൊണ്ടാണ് വയോധിക അങ്ങോട്ടെത്തിയത് എന്ന് കുടുംബം പറഞ്ഞു. ഉയർന്ന ചൂടും താപനിലയും ഉള്ള ദിവസമായിരുന്നു പരിപാടി നടന്നത്. കുടുംബം പോകരുതെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനെ അവഗണിച്ചുകൊണ്ട് വയോധിക പരിപാടിക്കെത്തുകയായിരുന്നു.

പരിപാടിയുടെ പാസും വയോധിക സംഘടിപ്പിച്ചിരുന്നു. ശേഷം വേദിയിൽ വെച്ച് കനത്ത ചൂട് താങ്ങാനാകാതെ വയോധികയുടെ ആരോഗ്യ നില മോശമായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു.

Content Highlights: Elderly women died at Modis programme, she came neglecting her ill health

dot image
To advertise here,contact us
dot image