'ജോണ്‍ മേനോന്‍'; ദാമോദര മേനോന്‍ പെന്തകോസ്ത് സഭയിലേക്ക് മതം മാറിയതായി പൊലീസിന് സൂചന

വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുന്ന കാര്യം കുടുംബം ആലോചിക്കുന്നുണ്ട്

'ജോണ്‍ മേനോന്‍'; ദാമോദര മേനോന്‍ പെന്തകോസ്ത് സഭയിലേക്ക് മതം മാറിയതായി പൊലീസിന് സൂചന
dot image

തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാര കുറുപ്പ് എന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ട തൃശൂര്‍ കരുമത്ര സ്വദേശിയായ ദാമോദര മേനോൻ മതം മാറിയതായി പൊലീസിന് സൂചന. ദാമോദര മേനോൻ പെന്തകോസ്ത് സഭയിലേക്ക് മതം മാറിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജോണ്‍ മേനോന്‍ എന്ന പേര് ഇദ്ദേഹം സ്വീകരിച്ചത് ഈ നിലയ്ക്കാണെന്നും പൊലീസിന് വിവരം ലഭിച്ചു. അതിനിടെ വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുന്ന കാര്യം കുടുംബം ആലോചിക്കുന്നുണ്ട്.

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം സുകുമാര കുറുപ്പിന്റെതല്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. ചിത്രങ്ങള്‍ കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ ജോലി തേടി ദാമോദര മേനോന്‍ വിദേശത്തേക്ക് പോയതായി സഹോദരന്‍ കരുണാകരന്‍ പറഞ്ഞിരുന്നു. നിലവില്‍ 80 വയസ്സുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഒരുമാസം മുമ്പ് അയച്ച് തന്നിരുന്നെന്നും സഹോദരന്‍ കരുണാകരന്‍ പറഞ്ഞു.

ദാമോദര മേനോന്‍ ഒരു മാസം മുമ്പ് വരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി മറ്റൊരു ബന്ധുവും പറഞ്ഞു. രണ്ടായിരത്തിലാണ് ദാമോദര മേനോന്‍ അവസാനമായി നാട്ടിലെത്തുന്നതെന്നും ബന്ധു പറഞ്ഞു. തൃശൂര്‍ എസിപി വീട്ടില്‍ എത്തി ബന്ധുക്കളെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Content Highlights- Police have received indications that Damodara Menon, referred to as John Menon, converted to the Pentecostal church.

dot image
To advertise here,contact us
dot image