റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് കാസര്‍കോട് യുവാവ് ജീവനൊടുക്കി

30 വയസായിരുന്നു.

റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് കാസര്‍കോട് യുവാവ് ജീവനൊടുക്കി
dot image

കാസര്‍കോട്: റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആരിക്കാടിയിലെ സന്തോഷ് ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസായിരുന്നു.

തെര്‍മോകോളുമായി ബന്ധപ്പെട്ട റീല്‍സ് ചിത്രീകരിച്ച് സുഹൃത്തിന് അയച്ചിരുന്നു. പിഴവ് സംബന്ധിച്ച വിഷമവും പങ്കിട്ടിരുന്നു. സുഹൃത്ത് പിന്നീട് തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

അച്ഛന്‍: ആരിക്കാടി ബാബു, അമ്മ: സുമതി, സഹോദരി: ഭവ്യ.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: kasaragod youth died after reels making mistake incident

dot image
To advertise here,contact us
dot image