

തൃശ്ശൂർ: ചന്ദ്രാപ്പിന്നി ചാമക്കാല ബീച്ചിൽ ജിപ്‌സി അഭ്യാസത്തിനിടെ അപകടം. 14 കാരനായ വിദ്യാർത്ഥി മരിച്ചു. ചാമക്കാല സ്വദേശി മുഹമ്മദ് സിനാനാണ് മരിച്ചത്. കൈപ്പമംഗലം സ്വദേശിയായ ഷജീർ ആണ് ജിപ്‌സികൊണ്ട് ഡ്രിഫ്റ്റിംഗ് നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് ആറോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിലായിരുന്നു സംഭവം.
അഭ്യാസ പ്രകടനത്തിനിടെ വാഹനം നിയന്ത്രണം വിട്ട് കുട്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വാഹനത്തിനടിയിൽപെട്ട മുഹമ്മദ് സിനാന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
കുറ്റകരമായ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകളാണ് വാഹനം ഓടിച്ചിരുന്ന ആൾക്കെതിരെ ചുമത്തിയിട്ടുള്ളത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ബീച്ചിൽ വാഹനാഭ്യാസം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
അഭ്യാസപ്രകടനം കാണാനെത്തിയ കുട്ടികൾ ഇതിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ വാഹനത്തിൽ കയറ്റി സാഹസത്തിന് മുതിരുകയായിരുന്നു. ഇതിനിടെ വാഹനം മറിഞ്ഞതായാണ് വിവരം.
Content Highlights: 14 year old dead at gypsy drifting at thrissur chamakkala beach