ട്വന്റി 20 യെ നേരിടാൻ പൊതു സ്വതന്ത്രർ; ഇക്കുറി താഴെയിറക്കുമെന്ന വാശിയില്‍ ഇരുമുന്നണികളും

മുന്നണികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന വാര്‍ഡുകളും കുറവാണ്

ട്വന്റി 20 യെ നേരിടാൻ പൊതു സ്വതന്ത്രർ; ഇക്കുറി താഴെയിറക്കുമെന്ന വാശിയില്‍ ഇരുമുന്നണികളും
dot image

കിഴക്കമ്പലം: ട്വന്റി 20യെ നേരിടാന്‍ പൊതുസ്വതന്ത്രരെ ഇറക്കി ഒന്നിച്ചുള്ള മത്സരത്തിനൊരുങ്ങുകയാണ് മുന്നണികള്‍. ചൂരക്കോട് വെസ്റ്റ്, കാവുങ്ങല്‍പ്പറമ്പ്, കിഴക്കമ്പലം, മാളേക്കമോളം, പഴങ്ങനാട് വാര്‍ഡുകളില്‍ ഇരു മുന്നണികളും പൊതു സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.

മുന്നണികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന വാര്‍ഡുകളും കുറവാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാല് വാര്‍ഡുകളില്‍ മാത്രമാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്. 7, 8, 11, 19 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്.

വാര്‍ഡ് 1 അമ്പുനാട് -സബിതാ അലിയാര്‍, 2. മലയിടം തുരുത്ത് -സുജാ സജീവന്‍, 3. മാക്കീനിക്കര -രാജേശ്വരി ഷണ്മുഖന്‍, 4. കാരുകുളം -പൗലോസ് കാനാമ്പുറം (റെജി), 5. കാവുങ്ങപ്പറമ്പ് -മഞ്ജു പി.കെ., 6. ചേലക്കുളം -മനേഷ് കെ.കെ., 7, കുമ്മനോട് -റംലാ ഉമ്മര്‍, 8. ചൂരക്കോട് -കെ.വി. ഹംസ, 9. ചൂരക്കോട് വെസ്റ്റ് -ഷിബി ബിനോയ്, 10 -ഞാറള്ളൂര്‍ -മിനി ജോയ്, 11. കുന്നത്തുകുടി -എം.പി. രാജന്‍, 12. വിലങ്ങ് -അഗസ്റ്റിന്‍ ചെറിയാന്‍, 13. പൊയ്യക്കുന്നം -ശലോമി സണ്ണി, 14, കിഴക്കമ്പലം -ലിറ്റി ജോസ്, 15. പഴങ്ങനാട് -ജോണ്‍സണ്‍ തോട്ടുങ്കല്‍, 16. മാളേക്കമോളം -ഷീനാ ജിജോ, 17. താമരച്ചാല്‍ -ശോഭാ പോളി, 18. ഊരക്കാട് -ജനീഷ് ജോസഫ്, 19. കാനാമ്പുറം -സജി പോള്‍, 20. പുക്കാട്ടുപടി -ഡില്‍ഷ ബിനു, 21. പുക്കാട്ടുപടി നോര്‍ത്ത് -അജോ ജോണ്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.

Content Highlights: Local Body election Independents to win Twenty20

dot image
To advertise here,contact us
dot image