മലയാളി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയില്‍ ട്രെയിന്‍ തട്ടി മരിച്ചു

പത്തനംതിട്ട സ്വദേശികളാണ് ഇരുവരും

മലയാളി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയില്‍ ട്രെയിന്‍ തട്ടി മരിച്ചു
dot image

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് സംഭവം. ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളാണ് ഇരുവരും. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ചിക്കബനാവറ സപ്തഗിരി നഴ്‌സിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ജസ്റ്റിന്‍ തിരുവല്ല സ്വദേശിയും സ്റ്റെറിന്‍ റാന്നി സ്വദേശിയുമാണ്.

Content Highlights: Malayali students died by train Accident in Karnataka

dot image
To advertise here,contact us
dot image