കൊച്ചിയില്‍ തെരുവിൽ കിടന്നുറങ്ങിയയാളുടെ പോക്കറ്റടിക്കാൻ ശ്രമം; എതിർത്തയാളെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം

50 ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്

കൊച്ചിയില്‍ തെരുവിൽ കിടന്നുറങ്ങിയയാളുടെ പോക്കറ്റടിക്കാൻ ശ്രമം; എതിർത്തയാളെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം
dot image

കൊച്ചി: കടവന്ത്രയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമം. കൊച്ചി സ്വദേശി ആന്റപ്പനാണ് പിറവം സ്വദേശി ജോസഫിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

50 ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവരും തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ ജോസഫിന്റെ പോക്കറ്റില്‍ നിന്ന് പണം കവരാന്‍ ആന്റപ്പന്‍ ശ്രമിക്കുകയായിരുന്നു.

ഇത് ജോസഫ് ചോദ്യം ചെയ്യുകയും തര്‍ക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ പെട്രോളുമായി വന്ന് ആന്റപ്പന്‍ ജോസഫിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ ആന്റപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights: Attempted to set a man on fire while sleeping on the street in Kochi

dot image
To advertise here,contact us
dot image