

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇന്ത്യന്‍ താരം നമന്‍ ധിറിന്റെ വിക്കറ്റെടുത്തതിന് പിന്നാലെ പ്രകോപനപരമായ ആംഗ്യം കാണിച്ചിരിക്കുകയാണ് പാകിസ്താന്‍ എ ടീമിന്റെ സ്പിന്നര്‍ സാദ് മസൂദ്. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ നമന്‍ ധിറിന്റെ വിക്കറ്റെടുത്തതിനു ശേഷമുള്ള സെലിബ്രേഷനിടെയാണ് പാക് ബോളര്‍ മോശമായി പെരുമാറിയത്.
ഒന്‍പതാം ഓവറിലെ നാലാം പന്തിലാണ് നമന്‍ ധിര്‍ പുറത്താകുന്നത്. സാദ് മസൂദിന്റെ പന്തില്‍ ഇര്‍ഫാന്‍ ഖാന് ക്യാച്ച് നല്‍കിയാണ് നമന്റെ മടക്കം. വിക്കറ്റ് ലഭിച്ച ഉടനെ ഡ്രസിങ് റൂമിലേക്ക് ചൂണ്ടിക്കാണിച്ച് ഇന്ത്യൻ താരത്തോട് കയറിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു സാദ് മസൂദ്.
— Billy Bowden (@billybowdenn) November 16, 2025
20 പന്തുകള്‍ നേരിട്ട ധീര്‍ ആറ് ഫോറുകളും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്താണ് പുറത്തായത്. ബൗണ്ടറി നേടിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പുറത്താകല്‍. നിരാശയോടെ മടങ്ങുന്നതിനിടെയായിരുന്നു പാക് ബോളറുടെ പ്രകോപനം. മറുപടിയൊന്നും നല്‍കിയില്ലെങ്കിലും കയറിപ്പോകുന്നതിനിടെ നമന്‍ ധിർ പാക് താരത്തെ തുറിച്ചുനോക്കുകയാണ് ചെയ്തത്.
അതേസമയം മത്സരത്തില്‍ പാകിസ്താൻ എയോട് പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ എ. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ എ അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ മാസ് സദാഖത്തിന്റെ ഇന്നിങ്‌സാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. താരം 47 പന്തിൽ നിന്ന് നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കമാണ് 79 റൺസ് നേടിയത്.
Content Highlights: Pakistan A Star Gives Aggressive Send-Off To Naman Dhir In Asia Cup Rising Stars Match