'ഡ്രൈ ഡേ' മുതലാക്കാന്‍ നീക്കം; കൊല്ലത്ത് പിടിച്ചത് 206 കുപ്പി, കോട്ടയത്ത് പിടിച്ചത് 56 കുപ്പി മദ്യം

ഡ്രൈ ഡേ തിയ്യതികളില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം പിടികൂടി

'ഡ്രൈ ഡേ' മുതലാക്കാന്‍ നീക്കം; കൊല്ലത്ത് പിടിച്ചത് 206 കുപ്പി, കോട്ടയത്ത് പിടിച്ചത് 56 കുപ്പി മദ്യം
dot image

കൊല്ലം: ഡ്രൈ ഡേ തിയ്യതികളില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം പിടികൂടി. കോട്ടയത്ത് പൊന്‍കുന്നത്ത് നിന്നും കൊല്ലത്ത് നീരാവില്‍ നിന്നുമാണ് മദ്യശേഖരം പിടികൂടിയത്.

കൊല്ലത്ത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രജിത്തിന്റെ നേതൃത്വത്തിന്റെ നീരാവില്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 206 കുപ്പി(103) ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തത്. വില്‍പ്പനയ്ക്കായി മദ്യം വീട്ടില്‍ സൂക്ഷിച്ച നീരാവില്‍ അക്ഷരമുറ്റം റെസിഡന്‍സ് നഗറിലെ വില്‍സണ്‍(ജോണ്‍പോള്‍-44) എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

കോട്ടയം പൊന്‍കുന്നം ചിറക്കടവ് തെക്കേത്തുകവലയില്‍ ഡ്രൈ ഡേ ദിവസങ്ങളില്‍ കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവുമായാണ് ഒരാളെ അറസ്റ്റ് ചെയ്തത്. പാറാംതോട് തള്ളക്കയം ഭാഗത്ത് താന്നിമൂട്ടില്‍ വീട്ടില്‍ ടി കെ ശശിയെയാണ് പൊന്‍കുന്നം എക്‌സൈസ് അറസ്റ്റ് ചെയ്തത്.

വീടിന്റെ കിടപ്പുമുറിയില്‍ അഞ്ച് സഞ്ചികളിലായി സൂക്ഷിച്ച 56 അരലിറ്റര്‍(28 ലിറ്റര്‍) മദ്യമാണ് പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ബി ബിനുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഈ ഭാഗത്ത് അനധികൃത മദ്യ വില്‍പന നടക്കുന്നതായി നിരവധി പരാതികള്‍ നേരത്തെ പൊന്‍കുന്നം എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി നടത്തിയ നീരീക്ഷത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Liquor seized for sale during dry days

dot image
To advertise here,contact us
dot image