ചെടിച്ചട്ടി ഓര്‍ഡറിന് പതിനായിരം രൂപ കൈക്കൂലി ചോദിച്ചു; സിഐടിയു നേതാവ് കെ എന്‍ കുട്ടമണി അറസ്റ്റില്‍

സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയായിരുന്നു കുട്ടമണി.

ചെടിച്ചട്ടി ഓര്‍ഡറിന് പതിനായിരം രൂപ കൈക്കൂലി ചോദിച്ചു; സിഐടിയു നേതാവ് കെ എന്‍ കുട്ടമണി അറസ്റ്റില്‍
dot image

തൃശ്ശൂര്‍: കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എന്‍ കുട്ടമണി അറസ്റ്റില്‍. ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലിയായി 10000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ നീക്കത്തിലാണ് കുട്ടമണി അറസ്റ്റിലായത്.

വളാഞ്ചേരി നഗരസഭയില്‍ 3642 ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മുഖേന ടെന്‍ഡര്‍ വിളിച്ചിരുന്നു. ഓര്‍ഡര്‍ നല്‍കണമെങ്കില്‍ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം കൈക്കൂലി നല്‍കണമെന്നാണ് കുട്ടമണി ആവശ്യപ്പെട്ടത്. നേരത്തെ 25000 രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 10000ത്തിലേക്ക് എത്തുകയായിരുന്നു.

കുട്ടമണി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചെടിച്ചട്ടി ഉത്പാദകന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണം തൃശ്ശൂര്‍ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച് കുട്ടമണി വാങ്ങവേ അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐടിയു സംസ്ഥാന സമിതി അംഗമാണ് കുട്ടമണി. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയായിരുന്നു കുട്ടമണി.

Content Highlights: CITU leader KN Kuttamani arrested

dot image
To advertise here,contact us
dot image