പി കെ ബുജൈറിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി; ഇടപാട് നടത്തിയെന്ന് പൊലീസ്

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തത്.

dot image

കോഴിക്കോട്: പൊലീസുകാരനെ ആക്രമിച്ച കേസില്‍ പിടിയിലായ പി കെ ബുജൈറിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി. മയക്കുമരുന്ന് കേസില്‍ വില്‍പ്പനക്ക് പൊലീസ് അറസ്റ്റ് ചെയ്ത ചൂലാംവയല്‍ ആമ്പ്രമ്മല്‍ റിയാസിന്റേതാണ് മൊഴി.

റിയാസിന്റെ ഫോണില്‍ ബുജൈറിനെതിരെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. റിയാസും ബുജൈറും ലഹരി ഇടപാടുകള്‍ നടത്തിയെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും. വാട്‌സ്ആപ്പ് ചാറ്റുകള്‍ പോലീസ് കണ്ടെടുത്തു. ബുജൈറിനെതിരെ ബിഎന്‍എസ് 132, 121 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പി കെ ബുജൈര്‍. കുന്നമംഗലം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായെത്തിയ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തത്.

Content Highlights: Another accused confesses to PK Bujair's involvement in drug dealing

dot image
To advertise here,contact us
dot image