ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി വിറ്റ കേസ്; രണ്ടാം പ്രതി പിടിയിൽ

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

dot image

കോഴിക്കോട്: ബംഗാൾ സ്വദേശിനിയായ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതിയും പിടിയിൽ. അസം സ്വദേശി ലാൽ ചാൻ ഷേക്കിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ എണ്ണം മൂന്നായി.

2023നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ ശേഷം മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഗർഭിണിയായിരുന്നു. കേസിലെ ഒന്നാം പ്രതി സീദുൽ ഷെയ്ക്കിനെ മെയ് മാസമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മൂന്നാം പ്രതി രക്ഷപ്പെടാൻ നോക്കിയിരുന്നെങ്കിലും ഒടുവിൽ പിടിയിലായിരുന്നു.

Content Highlights: second culprit at bengal women abduction case caught by police

dot image
To advertise here,contact us
dot image