കോട്ടായി കോൺഗ്രസ് ഓഫീസ് 'കോൺഗ്രസിന് തന്നെ'; സിപിഐഎമ്മിലെത്തിയ മുൻ മണ്ഡലം പ്രസിഡൻ്റിൻ്റെ ഹർജി തള്ളി കോടതി

നിയമപോരാട്ടം തുടരുമെന്ന് മോഹന്‍കുമാര്‍

dot image

പാലക്കാട്: പാലക്കാട് കോട്ടായിയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് വിഷയത്തില്‍ കോടതി ഇടപെടല്‍. ഓഫീസ് കോണ്‍ഗ്രസിന് തന്നെയെന്ന് കോടതി വ്യക്തമാക്കി. സിപിഐഎമ്മിലെത്തിയ മണ്ഡലം മുന്‍ പ്രസിഡന്റ് മോഹന്‍കുമാറിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. പാർട്ടി വിട്ടതിന് പിന്നാലെ ഓഫീസിന് അവകാശവാദമുന്നയിച്ച് മോഹന്‍കുമാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ആലത്തൂര്‍ മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.

കെട്ടിടമുറി കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് നല്‍കിയതെന്ന കെട്ടിട ഉടമയുടെ വാദം ശരിവെക്കുകയായിരുന്നു കോടതി. കോണ്‍ഗ്രസ് പ്രവര്‍ത്തക ഓഫീസില്‍ പ്രവേശിക്കരുതെന്ന ഇന്‍ജക്ഷന്‍ ഓര്‍ഡറും കോടതി റദ്ദാക്കി. മോഹന്‍കുമാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ ഓഫീസ് കയ്യേറിയത് വിവാദമായിരുന്നു.

സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ആര്‍ഡിഒ ഏറ്റെടുത്ത ഓഫീസ് നിലവില്‍ പൊലീസ് സംരക്ഷണയിലാണ്. നിയമപോരാട്ടം തുടരുമെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഓഫീസിന്റെ അവകാശം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ജില്ലാ കോടതിയില്‍ തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.

Content Highlights: Court says Kottayi Congress office belongs to Congress

dot image
To advertise here,contact us
dot image