നിലമ്പൂർ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം

dot image

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കളും സാക്ഷ്യം വഹിച്ചു.

വൻ ജനാവലിയായിരുന്നു ആര്യാടൻ ഷൌക്കത്ത് പത്രിക സമർപ്പണത്തിന് എത്തിയപ്പോൾ അദ്ദേഹത്തെ അനുഗമിച്ചത്. ഇതിനിടെ സ്ഥലത്ത് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. നിലമ്പൂരില്‍ വന്നിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണമൈാരുക്കിയിരുന്നു. ഈ വഴിയിലൂടെയായിരുന്നു യുഡിഎഫിന്റെയും പ്രകടനം.

ഇതിനിടെയാണ് ചില പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നത്.

Content Highlights: UDF candidate Aryadan Shoukat submitted his nomination papers

dot image
To advertise here,contact us
dot image