
മലപ്പുറം: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണം വേണം എന്ന് തന്നെയാണ് ഇന്ത്യൻ ജനതയുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ചെറുത്ത് നിൽപ്പ് വേണമെന്നത് എല്ലാവരും ആഗ്രഹിച്ചിരുന്ന കാര്യമാണ്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചാലെ പ്രതികരണം നടത്താൻ സാധിക്കൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ മാസം ഏപ്രിൽ 22നായിരുന്നു പെഹൽഗാം ഭീകരാക്രമണ നടന്നത്. ഇതിന് തിരിച്ചടിയെന്നോണമാണ് ഇന്ന് പുലർച്ചെ ഇന്ത്യൻ സൈന്യം പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
Content Highlights: 'The Indian Army's response gave the country confidence'; VD Satheesan