

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന കൊല്ലപ്പെട്ട ആയത്തുള്ള ഖമനയിയുടെ ഭാര്യ മരിച്ചു. യുഎസ് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കറ്റ മൻസൂറ ഖൊജാസ്‌തേഹ്, ഖമനയി മരിച്ച് രണ്ടാം ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഖമനയി കൊല്ലപ്പെടാൻ ഇടയായ അതേ ആക്രമണത്തിൽ മൻസൂറയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 78കാരിയായ മൻസൂറ ഖമനയിയുടെ ഒരേയൊരു ഭാര്യയാണ്. ഇവർ 1964ലാണ് വിവാഹിതരായത്.

ഖമനയിയുടെ മകളും പേരക്കുട്ടിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഖമനയി തന്നെ ലക്ഷ്യമിട്ടിരുന്നുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ഭീഷണിയായി മാറിയ ഖമനയി തന്നെ കൊല്ലുന്നതിനു മുമ്പ് തനിക്ക് തന്നെ കിട്ടിയതിൽ ട്രംപ് സന്തോഷം പ്രകടിപ്പിച്ചതായാണ് എബിസി ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.
രണ്ടുതവണ തന്നെ പിടികൂടാൻ ഖമനയി ശ്രമിച്ചിരുന്നെന്നും പക്ഷേ താൻ അവനെ പിടികൂടിയെന്നും ട്രംപ് പറഞ്ഞതായി എബിസി ന്യൂസിലെ കറസ്‌പോണ്ടന്റ് ജോനാഥൻ കാൾ എക്‌സിൽ കുറിച്ചിട്ടുണ്ട്. ഫോൺ സംഭാഷണത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
Content Highlights: Mansoureh Khojasteh Bagherzadeh, the wife of Iran’s Supreme Leader Ayatollah Ali Khamenei, has died from injuries sustained during recent US and Israeli military strikes