തിരുവനന്തപുരത്ത് രണ്ട് ദിവസം മദ്യവില്പനയ്ക്ക് നിരോധനം; ഉത്തരവിറക്കി ജില്ലാ കളക്ടർ

ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ഉള്ള എല്ലാ മദ്യ വില്പനശാലകൾക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ‌ പറയുന്നു.
തിരുവനന്തപുരത്ത് രണ്ട് ദിവസം മദ്യവില്പനയ്ക്ക് നിരോധനം; ഉത്തരവിറക്കി ജില്ലാ കളക്ടർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം പ്രമാണിച്ച് മദ്യ വില്പനശാലകളുടെ പ്രവർത്തനം നിരോധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവിട്ടു. ഫെബ്രുവരി 25ന് ആണ് ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ഉള്ള എല്ലാ മദ്യ വില്പനശാലകൾക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ‌ പറയുന്നു.

പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com