കാനറികൾ പൊരുതി വീണു; ഇന്റർനാഷണൽ ഫ്രണ്ട്‌ലിയിൽ ഫ്രാൻസിന് ജയം

ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ്

കാനറികൾ പൊരുതി വീണു;  ഇന്റർനാഷണൽ ഫ്രണ്ട്‌ലിയിൽ ഫ്രാൻസിന് ജയം
dot image

ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് . 2-1നാണ് ഫ്രഞ്ച് നിരയുടെ ജയം. 55ാം മിനുട്ടിൽ 10 പേരായി ചുരുങ്ങിയിട്ടും ഫ്രാൻസിനെ തോൽപ്പിക്കാൻ ബ്രസീലിന് സാധിച്ചില്ല. കെയ്ലിയൻ എംബാപ്പെയും ഹ്യൂഗോ എഗിറ്റിഗെയുമാണ് ഫ്രാൻസിനായി വല കുലുക്കിയത്. ഗ്ലെയ്സൺ ബ്രെമറാണ് ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത്.

തോൽവി നേരിട്ടെങ്കിലും മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയത്. 46 ശതമാനം സമയം പന്ത് കൈവശം വെച്ച ബ്രസീൽ 17 ഷോട്ടുകളും പായിച്ചു ലക്ഷ്യം കണ്ടെത്തുന്നതിലെ പിഴവാണ് ബ്രസീലിനെ പിന്നോട്ടടിച്ചത്.

ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയെടുക്കാനുള്ള യൂറോപ്യൻ മേഖലയിലെ പ്ലേ ഓഫ് റൗണ്ട് മത്സരങ്ങളിൽ പ്രധാന ടീമുകളെല്ലാം ജയം നേടി. നോർത്തേൺ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഇറ്റലി പ്രതീക്ഷ കാത്തു.

ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ട് ഗോളുകൾ നേടിയാണ് ഇറ്റലി നിർണ്ണായക ജയം നേടിയെടുത്തത്.

നിർണ്ണായക മത്സരത്തിൽ ഡെന്മാർക്ക് നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത നാല് ഗോളുകൾക്കും തകർത്തു.

അൽബേനിയയിൽ നിന്ന് ശക്തമായ പോരാട്ടം നേരിട്ടെങ്കിലും 2-1ന്റെ ജയം നേടിയെടുക്കാൻ പോളണ്ടിന് സാധിച്ചു. അതേ സമയം സ്ലൊവാക്കിയയെ കൊസോവ 4-3ന് തോൽപ്പിച്ചു. ഉക്രെെയിനെ 3-1ന് സ്വീഡൻ തകർത്തു. വെയ്ൽസിനെ 2-1ന് ബോസ്നിയയും പരാജയപ്പെടുത്തി.

Content Highlights:france vs brazil international friendly match result

dot image
To advertise here,contact us
dot image