
May 28, 2025
09:53 AM
ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക പോരിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിൽ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാനെതിരെ 19 കളിയിൽ നിന്നും 24 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള കേരളം ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. കാരണം ആദ്യ ആറിലെത്തി പ്ളേ ഓഫിലേക്ക് കടക്കാൻ ഇന്നത്തെ മത്സരം ജയിച്ചേ പറ്റൂ..
ഈ സീസണിൽ കൊൽക്കത്തയിൽ വെച്ച് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് മോഹൻ ബഗാൻ ജയിച്ചിരുന്നു. ഇതുൾപ്പെടെ ഇരുവരും ഏറ്റുമുട്ടിയ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മോഹൻ ബഗാനാണ് ജയിച്ചിരുന്നത്. ഇതുകൂടാതെ കഴിഞ്ഞ അഞ്ചുമത്സരങ്ങളിലും തോൽക്കാത്ത ടീം കൂടിയാണ് മോഹൻബഗാൻ.
ഐ എസ് എൽ ചരിത്രത്തിൽ എട്ടുതവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആറുതവണ മോഹൻ ബഗാൻ ജയിച്ചു, ഒരു തവണ ബ്ലാസ്റ്റേഴ്‌സും, ഒരു തവണ സമനിലയായി. പരിക്കുമൂലം സൂപ്പർ താരം നോഹ സദോയ് കളിക്കാത്തത് ഇന്ന് അതിഥേയർക്ക് തിരിച്ചടിയാകും.
Content Highlights:A win is essential in Kochi today to reach the play-offs; Blasters vs mohun bagan