ടി 20 യിൽ കൂടുതൽ സെഞ്ച്വറിയുള്ള ഇന്ത്യക്കാരൻ; കോഹ്‌ലിയെ മറികടന്ന് അഭിഷേക് ഒന്നാമത്

കഴിഞ്ഞ വർഷം പഞ്ചാബിനെതിരെ നേടിയ 141 ആണ് ഇതിന് മുമ്പത്തേത്.

ടി 20 യിൽ കൂടുതൽ സെഞ്ച്വറിയുള്ള ഇന്ത്യക്കാരൻ; കോഹ്‌ലിയെ മറികടന്ന് അഭിഷേക് ഒന്നാമത്
dot image

ആരൊക്കെ വന്നാലും പോയാലും തന്റെ തട്ട് താണുതന്നെയിരിക്കുമെന്ന പ്രഖ്യാപനമാണ് അഭിഷേക് നടത്തിയത്. ലോകകപ്പിലെയും ഐ പി എല്ലിലെ സ്റ്റാർട്ടിങ് മത്സരങ്ങളിലെയും ഫോം ഔട്ട് കണ്ട് താരമൊരു വെറുമൊരു സ്ലോഗറാണെന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണിത്.

ഇന്നത്തെ 134* കൂടിയായതോടെ ഐ പി എല്ലിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന രണ്ട് വ്യക്തിഗത സ്കോറും അഭിഷേകിന്റെ പേരിലായി. കഴിഞ്ഞ വർഷം പഞ്ചാബിനെതിരെ നേടിയ 141 ആണ് ഇതിന് മുമ്പത്തേത്.

Also Read:

ഐ പി എല്ലിലെ ഏറ്റവുമുയർന്ന സ്കോർ നേടിയവരുടെ പട്ടികയിലെ ആദ്യ അഞ്ചിൽ രണ്ട് തവണ അഭിഷേകാണ്. ക്രിസ് ഗെയ്ൽ, ബ്രണ്ടൻ മക്കല്ലം, ഡീ കോക്ക് എന്നിവരാണ് ഈ ലിസ്റ്റിലുള്ള മറ്റ് പേർ.

ടി 20 യിലെ ഇന്ത്യക്കാരുടെ സെഞ്ച്വറി നേട്ടത്തിൽ 184 ഇന്നിങ്‌സുകളിൽ നിന്ന് 9 സെഞ്ച്വറിയുമായി ഒന്നാമനാകാനും അഭിഷേകിന് കഴിഞ്ഞു. നാന്നൂറോളം ഇന്നിങ്‌സുകളിൽ നിന്ന് 8 ഉം 7 ഉം ഒക്കെ സെഞ്ച്വറി നേടിയിട്ടുള്ള വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയുമാണ് അതിന്റെ പകുതി ഇന്നിങ്‌സുകളിൽ നിന്ന് അഭിഷേക് മറികടന്നത്.

68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.

Content highlights: abhishek sharma breaks virat-kohli record most t20 centuries by an indian

dot image
To advertise here,contact us
dot image