

ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇഷാന്‍ കിഷനെ ഓപ്പണറായി ഇറക്കിയതിനെ കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇഷാന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നാണ് സൂര്യ പറഞ്ഞത്. ടി20 ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു സൂര്യയുടെ പ്രതികരണം.
'ഇഷാന്‍ കിഷന്‍ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് സന്നാഹ മത്സരത്തില്‍ ഇഷാനെ ഓപ്പണറാക്കിയത്. ആഭ്യന്തര മത്സരത്തിലും അന്താരാഷ്ട്ര മത്സരത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഇഷാന്‍', സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.
നവിമുംബൈയില്‍ നടന്ന സന്നാഹമത്സരത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് പകരമാണ് ഇഷാന്‍ കിഷനെ ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറക്കിയത്. വെടിക്കെട്ട് ഫോമില്‍ ബാറ്റുവീശിയ ഇഷാന്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുകയും ഇന്ത്യ 240 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം നേടുകയും ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് മാത്രമാണ് നേടാനായത്.
Content Highlights: T20 World Cup 2026: Suryakumar Yadav about Ishan Kishan's form