

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. കെയ്ൻ വില്യംസണിന് വിശ്രമം അനുവദിച്ച ടീമിനെ നയിക്കുക സ്പിന്നർ മിച്ചൽ സാന്റ്നർ ആണ്.
പരിക്കേറ്റ് പുറത്തായിരുന്ന പേസ് ബൗളർ മാറ്റ് ഹെൻറി തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന കാര്യം. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ പരിക്കേറ്റ താരത്തിന്റെ തിരിച്ചുവരവ് കിവീസിന് ഗുണം ചെയ്യും.
അതേ സമയം നിരവധി താരങ്ങളുടെ പരിക്ക് കിവീസിന് വെല്ലുവിളിയാണ്. മുഹമ്മദ് അബ്ബാസ് ,ഫിൻ അലൻ, ലൂക്കി ഫെർഗൂസൻ , ആദം മിൽനെ , വിൽ ഒറൂർക്ക് , ഗ്ലെൻ ഫിലിപ്സ്, ബെൻ സിയേഴ്സ് എന്നിവരെല്ലാം പരിക്കുമൂലം പുറത്താണ്.
നവംബർ 16 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചു മത്സരങ്ങളടങ്ങിയ വിൻഡീസിനെതിരെയുള്ള ടി 20 പരമ്പര 1 -1 സമനിലയിലാണ്.
ന്യൂസിലൻഡ് ഏകദിന ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, സാക്ക് ഫോൾക്സ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ടോം ലാതം (വിക്കറ്റ് കീപ്പർ), ഡാരിയൽ മിച്ചൽ, രച്ചിൻ രവീന്ദ്ര, നതാൻ സ്മിത്ത്, ബ്ലെയർ ടിക്നർ, വിൽ യംഗ്.
Content Highlights: Kane Williamson opts out of New Zealand’s ODI