

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് പിന്നാലെ ഹർമൻപ്രീത് കൗറും സംഘവും ചെയ്ത വേറിട്ട പ്രവർത്തിയെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
വർഷങ്ങളുടെ ചരിത്രമുള്ള പുരുഷ ടീം ഇതുവരെ ചെയ്തിട്ടില്ലാതെ മനോഹര പ്രവൃത്തിക്ക് തീർച്ചയായും ഹർമൻപ്രീത് കൗറും സംഘവും അഭിനന്ദനം അർഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയാഹ്ളാദത്തിന് മുൻഗാമികളെ കൂടെക്കൂട്ടിയ ആ പ്രവൃത്തി പുരുഷന്മാരുടെ ടീം ഒരിക്കലും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്
വനിത ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ പെൺ സംഘത്തോടൊപ്പം ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മുൻനിര താരങ്ങളും ക്രിക്കറ്റ് ത്രയങ്ങളുമായി അറിയപ്പെടുന്ന മിതാലി രാജ്, ജൂലൻ ഗോസ്വാമി, അഞ്ജും ചോപ്ര എന്നിവരെയും ക്ഷണിച്ചുകൊണ്ട് വിജയം ആഘോഷിച്ചതാണ് അശ്വിൻ ചൂണ്ടിക്കാട്ടിയത്.
നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 52 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ പുതിയ ചരിത്രം കുറിച്ചത്. ആ പുതിയ ചരിത്രം കുറിച്ചപ്പോൾ അതിലേക്ക് വഴിവെട്ടിയ മുൻഗാമികളെയും അവർ ചേർത്തുനിർത്തിയത് മനോഹര കാഴ്ചയായി.
Content Highlights: R Ashwin praises Harmanpreet-led India for honouring legends: