അർധ സെഞ്ച്വറി പിന്നിട്ട് രോഹിത്; നിലയുറപ്പിച്ച് വിരാട്; ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം.

അർധ സെഞ്ച്വറി പിന്നിട്ട് രോഹിത്; നിലയുറപ്പിച്ച് വിരാട്; ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
dot image

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓസീസ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവർ പിന്നിടുമ്പോൾ 117 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

അർധ സെഞ്ച്വറി പിന്നിട്ട് രോഹിത് ശർമയും(50), 30 റൺസുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. ശുഭ്മാൻ ഗിൽ 24 റൺസുമായി പുറത്തായി.


നേരത്തെ ഹർഷിത് റാണ നാല് വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ ഓസ്‌ട്രേലിയയുടെ ടോട്ടൽ 236 ലൊതുങ്ങി. ഓസീസിനായി മാറ്റ് റെൻഷാ(56), മിച്ചൽ മാർഷ്(41) എന്നിവർ മാത്രമാണ് തിളങ്ങിയത്. മാത്യു ഷോർട്ട് 30 റൺസും ട്രാവിസ് ഹെഡ് 29 റൺസും നേടി.

4-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്‍റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റണസിനിടെ എറിഞ്ഞിട്ടാണ് ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തിയത്. ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദർ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഓസീസിനെതിരെ ഒരു ഏകദിന പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയും കളിക്കുന്നുണ്ട്.

Content Highlights: Rohit completes half-century; Virat also shines; india vs australia

dot image
To advertise here,contact us
dot image