
വനിതാ ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. ആഷ്‌ലി ഗാർഡ്നറിന്റെ സെഞ്ച്വറി മികവാണ് ഒരു ഘട്ടത്തിൽ 128 ന് 5 എന്ന നിലയിൽ തകർന്ന ഓസീസിന് തിരിച്ചുവരവ് ഒരുക്കിയത്. 83 പന്തിൽ 16 ഫോറുകളും ഒരു സിക്‌സറും അടക്കം 115 റൺസാണ് ആഷ്‌ലി നേടിയത്.
ഏഴ് തവണ ചാമ്പ്യന്മാരായ ടീമിനായി ഓപ്പണർ ലിച്ച്ഫീൽഡ് 45 റൺസും 9-ാം നമ്പർ ബാറ്റർ കിം ഗാർത്ത് നിന്ന് 38 റൺസും എലീസ് പേറി 33 റൺസും നേടി. കിവികൾക്കായി ലിയ തഹുഹുവും ജെസ് കെറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights- Australia vs New Zealand cricket world cup ashleigh gardner century