ആവേശത്തിന് ശേഷം ജിത്തു മാധവനും സുഷിനും ഒന്നിക്കുന്നു?, നായകൻ ആ തമിഴ് സൂപ്പർതാരം?

ഏറെ നാളുകളായി ഈ വാർത്ത പല സോഷ്യൽ മീഡിയ പേജുകളിലും നിറഞ്ഞ് നിൽക്കുകയായിരുന്നു.

dot image

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ തമിഴ് സൂപ്പർതാരം സുര്യയുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു പൊലീസ് കഥയാണെന്നും സൂര്യയുടെ നിർമാണ കമ്പനി തന്നെയായിരിക്കും ചിത്രം നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. സുഷിൻ ശ്യാം ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

ഈ വർഷം തന്നെ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ഉണ്ടാകുമെന്നും അടുത്ത വർഷം ആയിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നും പറയപ്പെടുന്നു. ഏറെ നാളുകളായി ഈ വാർത്ത പല സോഷ്യൽ മീഡിയ പേജുകളിലും നിറഞ്ഞ് നിൽക്കുകയായിരുന്നു. ഇത് സംഭവിച്ചാൽ സൂര്യയുടെ ഒരു കിടിലൻ റോൾ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ.

അടുത്തിടെയായി മറ്റ് ഇൻഡസ്ട്രികളിലെ സംവിധായകർക്ക് അവസരം നൽകുകയാണ് സൂര്യ. ഇപ്പോൾ തെലുഗ് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്.

അതേസമയം, ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രമായ കറുപ്പിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസർ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക് ഗ്രൗണ്ട് സ്ക്രോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.

Content Highlights: Report says Aavesham movie Director Jithu Madhavan to do new movie with sushin shyam and tamil actor

dot image
To advertise here,contact us
dot image