ഇന്ത്യ-ഇം​ഗ്ലണ്ട് രണ്ടാം വനിതാ ഏകദിന മത്സരം മഴമൂലം വൈകുന്നു

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചിരുന്നു

dot image

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള രണ്ടാം വനിതാ ഏകദിന ക്രിക്കറ്റ് മത്സരം മഴമൂലം വൈകുന്നു. കനത്ത മഴതുടരുന്നതിനാൽ ഇതുവരെ മത്സരത്തിൽ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. ലോഡ്സാണ് മത്സരവേദിയായി നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് മത്സരം നടക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്താൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. പരമ്പരയിൽ ഒപ്പമെത്തുകയാകും ഇം​ഗ്ലണ്ടിന്റെ ലക്ഷ്യം.

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: പ്രതിക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജമീമ റോഡ്രി​ഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സ്നേഹ് റാണ, ശ്രീ ചാരനി, ക്രാന്തി ​ഗൗഡ്, രാധ യാദവ്, അരുന്ദതി റെഡ്ഡി, തേജൽ ഹസബനിസ്, യാസ്തിക ഭാട്ടിയ, സയാലി സാത്​ഗാരെ.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇം​ഗ്ലണ്ട് ടീം: ടാമി ബ്യൂമോണ്ട്, എമി ജോൺസ് (വിക്കറ്റ് കീപ്പർ), എമ ലാംബ്, നാറ്റ് സ്കിവർ ബ്രന്റ് (ക്യാപ്റ്റൻ), സോഫിയ ഡങ്ക്ലി, ആലിസ് ഡേവിഡ്സൺ റിച്ചാർഡ്സ്, സോഫി എക്ലെസ്റ്റൺ, ഷാർലോറ്റ് ഡീൻ, കാറ്റേ ക്രോസ്, ലൗറീൻ ഫിലെർ, ലൗറീൻ ബെൽ, ലിൻസി സ്മിത്ത്, മൈയിയ ബൗച്ചിർ, എം അർലോട്ട്, ആലിസ് കാപ്സി.

Content Highlights: Toss delayed by heavy rain on second women ODI

dot image
To advertise here,contact us
dot image