ലോക ടെസ്റ്റ് റാങ്കിങ് ഓസീസ് ഒന്നാമത് , ആദ്യ മൂന്നിൽ ഇന്ത്യയില്ല

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 ലെ ടെസ്റ്റ് പരമ്പരകൾ പുരോഗമിക്കുകയാണ്.

dot image

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 ലെ ടെസ്റ്റ് പരമ്പരകൾ പുരോഗമിക്കുകയാണ്. ഇന്ത്യ-ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ- വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരകളാണ് നിലവില്‍ പുരോഗമിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായതിനാല്‍ ഈ മത്സരങ്ങള്‍ ടീമുകള്‍ക്ക് നിര്‍ണായകമാണ്.

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ജയം സ്വന്തമാക്കിയ ഓസീസാണ് പട്ടികയില്‍ മുന്നില്‍. ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ജയം കരസ്ഥമാക്കിയ ഇംഗ്ലണ്ട് രണ്ടാമതാണ്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാം ടെസ്റ്റില്‍ ജയിച്ചതാണ് ലങ്കയ്ക്ക് തുണയായത്. ടെസ്റ്റ് പരമ്പരകളിലെ ആദ്യമത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ, വിന്‍ഡീസ് ടീമുകളാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.

Content Highlights: Australia top World Test Championship rankings; India fifth

dot image
To advertise here,contact us
dot image