'ഇന്ത്യക്ക് അവനെ പോലെ ഒരു കളിക്കാരനെയാണ് ആവശ്യം'; ഇന്ത്യയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി പൂജാര

ഇന്ത്യൻ വാലറ്റ നിരയും റിഷഭ് പന്തൊഴികെയുള്ള മധ്യനിരയും മികവ് പുലർത്തിയില്ല

dot image

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുകയാണ്. ആവേശകരമായ അന്ത്യത്തിലേക്കാണ് മത്സരം നീങ്ങുന്നത്. ഫലമെന്താകുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത തരത്തിലാണ് കളി പുരോഗമിക്കുന്നത്.


മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും മികച്ച ബാറ്റിങ് കാഴ്ചവെക്കാൻ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വാലറ്റ നിരയും റിഷഭ് പന്തൊഴികെയുള്ള മധ്യനിരയും മികവ് പുലർത്തിയിരുന്നില്ല.

ഇംഗ്ലണ്ട് നായകൻ ബെൻ സ്‌റ്റോക്‌സിനെ പോലെയൊരു കളിക്കാരനെയാണ് ഇന്ത്യക്ക് ഇല്ലാതെ പോയതെന്നാണ് ഇന്ത്യൻ താരം ചേതേശ്വർ പൂജാര പറയുന്നത്. 'ഇന്ത്യക്ക് ബെൻ സ്റ്റോക്‌സിനെ പോലെയൊരു കളിക്കാരനെയാണ് ആവശ്യം. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് എല്ലാം ചെയ്യാൻ സാധിക്കുന്ന കളിക്കാരൻ,' എന്നായിരുന്നു പൂജാര പറഞ്ഞത്. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലായിരുന്നു താരത്തിന്‍റെ പ്രതികരണം. നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യക്ക് രവീന്ദ്ര ജഡേജയുണ്ടെന്നും എന്നാല് വിദേശത്ത് ജഡേജക്ക് ആത്രയും മികവില്ലെന്നും ഹർഷാ ഭോഗ്ലെയും സൂചിപ്പിച്ചു.

നിതീഷ് കുമാർ റെഡ്ഡിയെ പ്രധാന ഓൾറൊണ്ടറക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും ഓസ്‌ട്രേലിയയിൽ സെഞ്ച്വറി തികച്ച താരത്തിന്റെ ബൗളിങ് മെച്ചപ്പെടുത്താമെന്നും ഇതിഹാസ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു.

ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ബെൻ സ്‌റ്റോക്‌സ്. റെഡ്‌ബോൾ ക്രിക്കറ്റിലും വൈറ്റ് ബോൾ ക്രിക്കറ്റിലും ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റും ണ്ടാം ഇന്നിങ്‌സിൽ ഒരു വിക്കറ്റും സ്‌റ്റോക്‌സ് സ്വന്തമാക്കി.

Content Highlights- “India need a player like Ben Stokes”: Cheteshwar Pujara opens up on the missing link in the Test squad

dot image
To advertise here,contact us
dot image