
ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കനത്ത തിരിച്ചടി. നോക്കൗട്ട് മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുടീമുകള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും കുറഞ്ഞ നിരക്കിന്റെ പേരില്‍ ബിസിസിഐ പിഴ വിധിച്ചത്.
🚨 BCCI’s Hammer Falls After MI vs PBKS!
— filmysadhu (@filmysadhu) June 2, 2025
Hardik Pandya fined ₹30 lakh, Shreyas Iyer ₹24 lakh for slow over-rate in Qualifier 2 at Ahmedabad.
Despite PBKS reaching the final, rules are rules! ⚖️#IPL2025 #MIvsPBKS #HardikPandya #ShreyasIyer #Qualifier2 pic.twitter.com/FTI726OTWO
മഴ കാരണം രണ്ടര മണിക്കൂറോളം വൈകിയാണ് ക്വാളിഫയര്‍ പോരാട്ടം ആരംഭിച്ചത്. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിനെ തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ബിസിസിഐ വന്‍ തുക പിഴയിടുകയായിരുന്നു. പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 24 ലക്ഷം രൂപയും ഇംപാക്ട് പ്ലേയറടക്കമുള്ള ടീമംഗങ്ങള്‍ ആറ് ലക്ഷം രൂപ വീതവും പിഴയൊടുക്കണം. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 30 ലക്ഷമാണ് പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ ഇംപാക്ട് പ്ലേയറടക്കമുള്ള മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം.
മഴയെ തുടര്‍ന്ന് ഏറെ വൈകി ആരംഭിച്ച മത്സരത്തിന്റെ ഓവറുകള്‍ കൃത്യസമയത്ത് എറിഞ്ഞു തീര്‍ക്കാതെ വീണ്ടും വൈകിച്ചതാണ് രണ്ട് ക്യാപ്റ്റന്‍മാര്‍ക്കും തിരിച്ചടിയായത്. സീസണില്‍ രണ്ടാം തവണയാണ് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ തിരിച്ചടി ലഭിക്കുന്നത്.
മുംബൈ നായകന്‍ ഹാര്‍ദിക്കിന് സീസണില്‍ മൂന്നാം തവണയാണ് സമാനമായ കുറ്റത്തിന്റെ പേരില്‍ നടപടി ലഭിക്കുന്നത്. കഴിഞ്ഞ സീസണിലും മൂന്ന് തവണ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഹാര്‍ദിക്കിനെതിരെ ബിസിസിഐ നടപടി സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ സീസണിലെ ആദ്യ മത്സരത്തില്‍ താരത്തിന് വിലക്കും കിട്ടിയിരുന്നു. ഇത്തവണയും സമാനമായി 3 തവണ ശിക്ഷിക്കപ്പെട്ടെങ്കിലും അടുത്ത തവണ താരത്തിനു വിലക്ക് കിട്ടിയിരുന്നില്ല. സീസണിന് മുന്നോടിയായി ബിസിസിഐ നിയമത്തില്‍ ഇളവു വരുത്തിയതാണ് സസ്‌പെന്‍ഷന്‍ ലഭിക്കാത്തതിന് കാരണം.
Content Highlights: PBKS vs MI: Shreyas Iyer, Hardik Pandya Fined for Code Of Conduct Breach in IPL 2025 Qualifier 2