

ബാംഗ്ലൂര്: വനിതാ പ്രീമിയര് ലീഗില് യുപി വാരിയേഴ്സും റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആര്സിബി ക്യാപ്റ്റന് സ്മൃതി മന്ദാനയുടെയും എലിസെ പെറിയുടെയും തകര്പ്പന് അര്ദ്ധ സെഞ്ച്വറിക്കരുത്തില് കൂറ്റന് സ്കോറാണ് നേടിയത്.
മന്ദാന-എലിസെ മാജിക്; യുപി വാരിയേഴ്സിന് മുന്നില് 'റോയല് ചലഞ്ച്'മത്സരത്തിനിടെ എലിസെ പെറിയുടെ ഒരു തകര്പ്പന് സിക്സറാണ് ഇപ്പോള് വൈറലാവുന്നത്. വണ്ഡൗണായാണ് എത്തിയ ഓസീസ് താരം 37 പന്തില് നിന്ന് നാല് ബൗണ്ടറിയും നാല് സിക്സുമടക്കമാണ് 58 റണ്സെടുത്തത്. അര്ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ താരം അടിച്ച സിക്സാണ് ഇപ്പോള് വൈറലാവുന്നത്. 18.5 ഓവറില് ദീപ്തി ശര്മ്മയുടെ അവസാന ഓവറിലാണ് പെറി പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പായിച്ചത്.
ELLYSE PERRY HAS BROKE THE GLASS OF THE CAR...!!! 🤯
— Mufaddal Vohra (@mufaddal_vohra) March 4, 2024
- The reaction of Perry was priceless!! pic.twitter.com/zaxiQLLN1r
എന്നാല് ഈ പന്ത് നേരെ വന്ന് വീഴുന്നത് ഡിസ്പ്ലേ കാറിന് അടുത്താണ്. ശക്തമായ ഷോട്ട് കാറിന്റെ ജനലില് വന്ന് പതിക്കുകയും ചില്ല് പൂര്ണമായി തകരുകയും ചെയ്തു. ഇതുകണ്ട പെറി തലയില് കൈ വെക്കുകയും ചെയ്തു.