

പാരിസ്: ഓസ്ട്രേലിയൻ മുൻ നായകൻ അലൻ ബോർഡറിന് പാർക്കിൻസൺസ് രോഗം. 68 കാരനായ അലൻ ബോർഡറെ തുടർച്ചയായി രോഗങ്ങൾ അലട്ടികൊണ്ടിരിക്കുകയാണ്. അലൻ ബോർഡർ നായകനായ ഓസ്ട്രേലിയൻ ടീം 1987 ൽ ലോകകപ്പ് നേടിയിരുന്നു. 80 കളിലെ ഓസ്ട്രേലിയൻ ടീമിൽ ജീവിച്ചിരിക്കുന്ന ഏക താരമാണ് അലൻ ബോർഡർ. രണ്ട് വർഷം മുമ്പ് ബോർഡറിൻ്റെ സഹതാരങ്ങളിൽ ഒരാളായ ഡീൻ ജോൺസ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
താൻ 80 വയസ് തികയ്ക്കുകയാണെങ്കിൽ അത് അത്ഭുതം ആയിരിക്കുമെന്ന് അലൻ ബോർഡർ പ്രതികരിച്ചു. മറ്റൊരു സെഞ്ചുറി നേടാൻ ഒരിക്കലും കഴിയില്ല. 68 വയസ് പൂർത്തിയായി. ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് ഭയമില്ലെന്നും അലൻ ബോർഡർ പറഞ്ഞു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി 156 ടെസ്റ്റിലും 273 ഏകദിനത്തിലും ബോർഡർ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 11,174 റൺസാണ് ബോർഡറുടെ സമ്പാദ്യം. 27 സെഞ്ചുറികളും 63 അർദ്ധ സെഞ്ചുറികളും ബോർഡർ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 6,524 റൺസാണ് മുൻ താരത്തിൻ്റെ സമ്പാദ്യം. 1987 ലോകകപ്പിന് പുറമെ 1989 ൽ ഇംഗ്ലണ്ടിൽ വെച്ച് ആഷസ് നേടിയതും ബോർഡറുടെ നായക മികവിലാണ്.