മദീന സന്ദര്‍ശനത്തിനെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
3 April 2022 6:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: റമദാന് മാസത്തോട് അനുബന്ധിച്ച് മദീന പള്ളി സന്ദര്‍ശനത്തിനെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശിയായ നജീം (40) ആണ് മരിച്ചത്. സുഹൃത്തിന്റെ താമസ സ്ഥലത്ത് വച്ചായിരുന്നു നജീമിന്റെ അന്ത്യം.
ആറ് വര്‍ഷത്തോളമായി സൗദിയില്‍ ജോലി നോക്കിവരികയായിരുന്നു നജീം. സൗദിയിലെ ബീഷയിലായിരുന്നു നജീം ജോലി നോക്കിയിരുന്നത്. റമദാന് പ്രമാണിച്ചു മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട നജീം സുഹൃത്തിന്റെ മുറിയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കും.
Content Highlight: Kollam native who visited Madinah died of a heart attack
- TAGS:
- Madinah
- RAMDAN
- Heart attack
Next Story