രായൻ കുറച്ച് സീനാ...; റാപ്പുമായി റഹ്മാനും അറിവും, ധനുഷ് ചിത്രത്തിലെ പുതിയ ഗാനം

'രായൻ റംപിൾ' എന്ന് പേരിട്ടിരിക്കുന്ന റാപ്പ് ഗാനം എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും അറിവ് ആണ്
രായൻ കുറച്ച് സീനാ...; റാപ്പുമായി റഹ്മാനും അറിവും, ധനുഷ് ചിത്രത്തിലെ പുതിയ ഗാനം

തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രം എന്നതിനാൽ തന്നെ 'രായന്' മേൽ വലിയ ഹൈപ്പുണ്ട്. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'രായൻ റംപിൾ' എന്ന് പേരിട്ടിരിക്കുന്ന റാപ്പ് ഗാനം എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും അറിവ് ആണ്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ജൂലൈ 26നായിരിക്കും റിലീസ് ചെയ്യുക.

രായൻ കുറച്ച് സീനാ...; റാപ്പുമായി റഹ്മാനും അറിവും, ധനുഷ് ചിത്രത്തിലെ പുതിയ ഗാനം
സൈജു ശ്രീധരന്റെ സംവിധാനം, മഞ്ജു വാര്യർ പ്രധാന കഥാപാത്രം; 'ഫൂട്ടേജ്' റിലീസ് തീയതി പുറത്തുവിട്ടു

കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. കാളിദാസ് ജയറാം, നിത്യ മേനൻ, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com