'ടെൻഷനില്ലേ...'; പൊളിച്ചടുക്കാൻ ഒരുങ്ങി നാദിർഷായും ടീമും, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ട്രെയ്‌ലർ

ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും
'ടെൻഷനില്ലേ...'; പൊളിച്ചടുക്കാൻ ഒരുങ്ങി നാദിർഷായും ടീമും, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ട്രെയ്‌ലർ

കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. അതിഗംഭീരമായ ചിരിവിരുന്ന് തന്നെയായിരിക്കും സിനിമ എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായക നിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നാദിർഷാ-റാഫി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

'ടെൻഷനില്ലേ...'; പൊളിച്ചടുക്കാൻ ഒരുങ്ങി നാദിർഷായും ടീമും, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ട്രെയ്‌ലർ
നാദിർഷാ- റാഫി കൂട്ടുക്കെട്ടിന്റെ വിരുന്ന്; 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' മെയ് 31 ന്

ഛായാഗ്രഹകൻ ഷാജി കുമാർ,എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, മാർക്കറ്റിംഗ് ബ്രിങ്ഫോർത് അഡ്വെർടൈസിങ്, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com