അടിയെന്നൊക്കെ പറഞ്ഞാൽ ഇതാണ്, മമ്മൂട്ടിയുടെ 'ടർബോ' ആക്ഷൻ മേക്കിംഗ് വീഡിയോ എത്തി

അടിയെന്നൊക്കെ പറഞ്ഞാൽ ഇതാണ്, മമ്മൂട്ടിയുടെ 'ടർബോ' ആക്ഷൻ മേക്കിംഗ് വീഡിയോ എത്തി

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടിയാണ് ചിത്രം നേടിയത്

മമ്മൂട്ടിയുടെ മാസ് എന്റർടെയ്നർ ഇടി പടം 'ടർബോ' തിയേറ്ററിൽ വൻ കുതിപ്പു തുടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതായിരുന്നു ടര്‍ബോയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. വില്ലനായി വന്ന രാജ് ബി ഷെട്ടിയും തിയേറ്ററുകളിൽ കയ്യടി വാങ്ങുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആക്ഷൻ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ ഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ടർബോ 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ . 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

അടിയെന്നൊക്കെ പറഞ്ഞാൽ ഇതാണ്, മമ്മൂട്ടിയുടെ 'ടർബോ' ആക്ഷൻ മേക്കിംഗ് വീഡിയോ എത്തി
'മലയാള സിനിമയിലേതുപോലെ രാജ്യത്ത് ഒരിടത്തും സംഭവിക്കുന്നില്ല'; മോളിവുഡിനെ പ്രശംസിച്ച് പായൽ കപാഡിയ

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടിയാണ് ചിത്രം നേടിയത്. ഇതോടെ കേരളത്തിൽ ഓപ്പണിങ് കളക്ഷനിൽ ഏറ്റവും മുന്നിൽ എത്തിയിരികുക്കയാണ് ചിത്രം. തൊട്ടുപിന്നാലെ മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി രണ്ടാം സ്ഥാനത്താണ്. പൃഥ്വിരാജിന്റെ 'ആടുജീവിതം' 5.83 കോടിയുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടിയും രണ്ടാം ദിനം 3.70 കോടിയും മൂന്നാം ദിനം 3.84 കോടിയുമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ ടർബോ കേരളത്തിൽ നിന്ന് മാത്രം 13.69 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.

logo
Reporter Live
www.reporterlive.com