സേനാപതി ഇനി എന്നെത്തും?; ഇന്ത്യൻ 2 റിലീസ് സംബന്ധിച്ച് പുതിയ റിപ്പോർട്ട്

സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
സേനാപതി ഇനി എന്നെത്തും?; ഇന്ത്യൻ 2 റിലീസ് സംബന്ധിച്ച് പുതിയ റിപ്പോർട്ട്

തമിഴ് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിന്റെ ഇന്ത്യൻ 2. ജൂണിൽ എത്തുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ റിലീസ് തീയതി നീട്ടിയത് ആരാധകരിൽ ഏറെ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

ഇന്ത്യൻ 2 മുഹ്‌റം റിലീസായി ജൂലൈ 17 ന് തിയേറ്ററുകളിലെത്തുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. പ്രഭാസ്- നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898എഡി' ജൂൺ 27ന് റിലീസിനെത്തുന്നതിനാലാണ് ഇന്ത്യൻ 2 ന്റെ റിലീസ് നീട്ടിയത്.

ശങ്കർ ഇപ്പോൾ രാം ചരണിന്റെ 'ഗെയിം ചേഞ്ചർ' എന്ന സിനിമയുടെ പണിപ്പുരയിലാണ്. അതിനോടൊപ്പം തന്നെ ഇന്ത്യൻ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുമെന്നാണ് സൂചന. ഇന്ത്യന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ 2 വും ഇന്ത്യൻ 3 യും ഷൂട്ടിങ് പൂർത്തിയായതായും ഇന്ത്യന്‍ 2 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ത്യന്‍ 3 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സേനാപതി ഇനി എന്നെത്തും?; ഇന്ത്യൻ 2 റിലീസ് സംബന്ധിച്ച് പുതിയ റിപ്പോർട്ട്
'ടർബോ ട്രെയ്‌ലർ ഇറക്കി വിടാശാനേ'; വൈശാഖിനോട് ആവശ്യം; മമ്മൂട്ടി ആരാധകർ 'അസ്വസ്ഥരാണ്'

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com