ശിവയും സംഘവും രണ്ടും കൽപ്പിച്ചാ; കങ്കുവയ്ക്കായി സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്നത് ഹോളിവുഡിൽ നിന്ന്

പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്
ശിവയും സംഘവും രണ്ടും കൽപ്പിച്ചാ; കങ്കുവയ്ക്കായി സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്നത് ഹോളിവുഡിൽ നിന്ന്

സൂര്യ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും നടന്റെ ഫുൾ മേക്കോവറിനുമെല്ലാം ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.

ആക്ഷൻ, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങൾക്കായി അണിയറപ്രവർത്തകർ ഹോളിവുഡിൽ നിന്ന് സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്നതായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.

ശിവയും സംഘവും രണ്ടും കൽപ്പിച്ചാ; കങ്കുവയ്ക്കായി സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്നത് ഹോളിവുഡിൽ നിന്ന്
ജോസച്ചായന്റെ വരവിനായി എല്ലാവരും കാത്തിരിപ്പിലാ; മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവി ലിസ്റ്റിൽ ടർബോയും

ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com