'പൃഥ്വിരാജിന് പ്രോത്സാഹനമില്ല, ശമ്പളം ഇരട്ടിആകാനുള്ള എല്ലാ സാധ്യതകളും കാണുന്നു'; ലിസ്റ്റിൻ സ്റ്റീഫൻ

ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം
'പൃഥ്വിരാജിന് പ്രോത്സാഹനമില്ല, ശമ്പളം ഇരട്ടിആകാനുള്ള എല്ലാ സാധ്യതകളും കാണുന്നു'; ലിസ്റ്റിൻ സ്റ്റീഫൻ

പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തിനും ബ്ലെസിയുടെ സംവിധാന മികവിനുമെല്ലാം എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിക്കുകയാണ്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചും സഞ്ചരിച്ച വഴികളെ കുറിച്ചും ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ പ്രൊഡ്യൂസർ കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ.

'എൻ്റെയും ഒരു സിനിമ മരുഭൂമിയിൽ ചിത്രികരിച്ചതാണ് അത് ഒന്നും അല്ല പക്ഷേ ആടുജീവിതം മരുഭൂമിയിലൂടെ ഉള്ള ഒരു കഠിന യാത്രയാണ്. ആരുടേയും കണ്ണുകൾ ഒന്ന് നനയിപ്പിക്കും. അത് ഇപ്പോ എത്ര വലിയ കഠിന ഹൃദയം ഉള്ള വ്യക്തി ആയിക്കോട്ടെ മിനിമം അഞ്ചാറ് സ്ഥലങ്ങളിൽ കണ്ണ് നിറയും. ചരിത്രം തിരുത്തിക്കുറിച്ചു. പൃഥ്വിരാജിൻ്റെ സിനിമാ ജീവിതത്തിലെതന്നെ ഏറ്റവും മികച്ച സിനിമ, ആദ്യ ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച സിനിമ, ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത സിനിമ. ആദ്യം പ്ലാൻ ചെയ്ത 200 സ്‌ക്രീൻ അത് കഴിഞ്ഞു 250 ആയി സ്‌ക്രീൻ ഫുൾ ആകുന്നതു അനുസരിച്ചു സ്ക്രീനുകൾ കൂടി കൊണ്ടേഇരുന്നു. അങ്ങനെ 300 ആയി 400 ആയി അവസാനം 435 സ്‌ക്രീനിൽ എത്തി. എൻ്റെ 15 വർഷത്തെ സിനിമ ജീവിതത്തിൽ ഇത്രയും സ്ക്രീനിൽ ഒരേ സമയം പ്രദർശനം നടത്തുന്ന എൻ്റെ ആദ്യത്തെ പൃഥ്വിരാജിനൊപ്പം ഉള്ള മലയാള സിനിമ ആയി ആടുജീവിതം മാറിയെന്നും ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു തീയേറ്റർ ഓണർ വിളിച്ചു പറഞ്ഞത് മലയാളത്തിന്റെ ടൈറ്റാനിക് ആണ് ആടുജീവിതം എന്നാണ്. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പൃഥ്വിരാജിനെ വിളിച്ചതും മെസ്സേജ് അയച്ചതും സംസാരിച്ചതുമൊക്കെ അതിനു കാരണം ആടുജീവിതമാണ്. ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും അറിയിച്ചു കൊണ്ടിരുന്നു എനിക്ക് പരിചയം ഇല്ലാത്തവരുടെയും കമന്റ്സ് & വിഷസ്സുകളും എല്ലാം പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. ഇന്നലെയാണ് ആദ്യമായി പൃഥ്വിരാജ് എന്റെ എല്ലാ കോളുകളും എടുക്കുന്നതും മെസ്സേജുകൾ നോക്കുന്നതും അന്നേരം തന്നെ റിപ്ലൈ തരുന്നതും എല്ലാം. എനിക്ക് ഒരു കാര്യം മനസിലായി. മറ്റുള്ളവർ അയച്ചു കൊടുക്കുന്ന മെസ്സേജുകൾ വായിച്ചും കേട്ടും അതിൽ സന്തോഷം കൊണ്ട് ആറാടുകയായിരുന്നു. അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി ഒരു പ്രോത്സാഹന മെസ്സേജ്കളും അയക്കില്ല എന്ന് കാരണം ഇനി അയച്ചാൽ ശമ്പളം ഇരട്ടി ആകാനുള്ള എല്ലാ സാധ്യതകളും ഞാൻ മുൻകൂട്ടി കാണുന്നു. ആടുജീവിതം സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും എല്ലാവിധ അിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു എന്നും ലിസ്റ്റിൻ പറഞ്ഞു.

ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com