'ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്'; ആടുജീവിതത്തിന് ആശംസയുമായി സൂര്യ

'നന്ദി സഹോദരാ' എന്ന് പൃഥ്വിയും കുറിച്ചിട്ടുണ്ട്
'ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്'; ആടുജീവിതത്തിന് ആശംസയുമായി സൂര്യ

പൃഥ്വിരാജ്-ബ്ലെസി ചിത്രത്തിന് ആശംസയുമായി നടൻ സൂര്യ. അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വർഷത്തെ ആവേശമാണ് ആടുജീവിതം. ഈ പരിശ്രമവും പരിവർത്തനവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ എന്നും നടൻ പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സൂര്യ ആടുജീവിതം ടീമിന് ആശംസകൾ നേർന്നത്.

'അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ ആവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ', എന്ന് സൂര്യ കുറിച്ചു. 'നന്ദി സഹോദരാ' എന്ന് പൃഥ്വിയും നടന് പ്രതികരണം അറിയിച്ചിട്ടുണ്ട്.

നേരത്തെ ആടുജീവിതത്തിനായി സൂര്യയെ പരിഗണിച്ചിരുന്നതായി ബ്ലെസി പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ കഥ സൂര്യക്ക് വളരെയധികം ഇഷ്‌ടപ്പെട്ടിരുന്നു. എങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകളാണ് താരത്തെ പിന്നിലേക്ക് വലിച്ചതെന്നും സംവിധായകൻ പറഞ്ഞു. ആ സമയം സമാനമായ രീതിയിൽ വാരണം ആയിരം എന്ന സിനിമയ്ക്കായി സൂര്യ ശാരീരിക മാറ്റങ്ങൾ വരുത്തിയിരുന്നു. അതിനാലാണ് അദ്ദേഹം ആടുജീവിതത്തിൽ നിന്ന് പിന്മാറിയതെന്നാണ് ബ്ലെസി പറഞ്ഞത്.

'ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്'; ആടുജീവിതത്തിന് ആശംസയുമായി സൂര്യ
ദുൽഖറിന് പകരക്കാരൻ സിമ്പു തന്നെ; തഗ് ലൈഫ് പൂർത്തിയാക്കിയ ശേഷം എസ്ടിആർ 48

അതേസമയം ആടുജീവിതം ഈ മാസം 28 ന് റിലീസിനൊരുങ്ങുകയാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com