15 മിനിറ്റിന് ഒരു ലക്ഷം, ഒരു മണിക്കൂറിന് അഞ്ചു ലക്ഷം; അനുരാഗ് കശ്യപിനെ കാണാൻ ഇനി കാശ് കൊടുക്കണം

കൂടിക്കാഴ്ചയ്ക്ക് മുന്നേ പണം നൽകണം എന്നറിയിച്ചിരിക്കുകയാണ് അനുരാഗ് കശ്യപ്
15 മിനിറ്റിന് ഒരു ലക്ഷം, ഒരു മണിക്കൂറിന് അഞ്ചു ലക്ഷം; അനുരാഗ് കശ്യപിനെ കാണാൻ ഇനി കാശ് കൊടുക്കണം

പണം നൽകിയാൽ മാത്രം കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിക്കാം എന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. നവാഗതരായ ഒരുപാട് പേർക്ക് വേണ്ടി കാത്തിരുന്ന് സമയം പാഴായി. ഇനി അത്തരത്തിൽ ഉള്ളവർക്കു വേണ്ടി സമയം മാറ്റിവെക്കണം എങ്കിൽ കൂടിക്കാഴ്ചയ്ക്ക് മുന്നേ പണം നൽകണം എന്നറിയിച്ചിരിക്കുകയാണ് അനുരാഗ് കശ്യപ്.

'ഒരുപാട് പേർക്ക് വേണ്ടി സമയം വെറുതെ കളഞ്ഞു. ഇനി അത്തരത്തിൽ കാത്തിരുന്ന് സമയം പാഴാക്കാൻ ഉദേശമില്ല. കുറുക്കു വഴിലൂടെ ബന്ധപ്പെടണം എന്നില്ല. നിങ്ങൾക്ക് എന്നെ കാണണം എന്നുണ്ടെങ്കിൽ പണം നൽകി നേരത്തെ ബുക്ക് ചെയ്താൽ സമയം അനുവദിക്കാം. 15 മിനിറ്റ് സംസാരിക്കാൻ ഒരു ലക്ഷം രൂപ നൽകണം. അര മണിക്കൂറിന് 2 ലക്ഷം. ഒരു മണിക്കൂറിന് 5 ലക്ഷം എന്നിങ്ങനെയാണ് ചാർജുകൾ. ആളുകൾക്ക് വേണ്ടി സമയം പാഴാക്കി മടുത്തത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. നിങ്ങൾക്ക് ഈ തുക താങ്ങാൻ പറ്റുമെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി. അല്ലാത്ത പക്ഷം ദൂരം പാലിക്കുക' എന്നാണ് അദ്ദേഹം പറഞ്ഞത്.

15 മിനിറ്റിന് ഒരു ലക്ഷം, ഒരു മണിക്കൂറിന് അഞ്ചു ലക്ഷം; അനുരാഗ് കശ്യപിനെ കാണാൻ ഇനി കാശ് കൊടുക്കണം
താരവും താരപുത്രനും നേര്‍ക്കുനേര്‍; ആരുടെ പ്രകടനത്തില്‍ വീഴും വിരുദുനഗർ?

നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. മികച്ച തീരുമാനം ആണെന്നും, തിരക്കുകൾ മാറ്റി വെച്ചു നിങ്ങൾ അവർക്കു വേണ്ടി കാത്തിരിക്കുമ്പോൾ അതിന്‍റേതായ ഉത്തരവാദിത്തം അവർ പാലിക്കണം എന്നും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബ്ബിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് അനുരാഗ് കശ്യപ്. വാണി വിശ്വനാഥിന്റെ ഏറെ കാലത്തിനു ശേഷമുള്ള തിരിച്ചു വരവിന് കൂടിയാണ് ചിത്രം വഴിവെക്കുന്നത്. രണ്ടു ദിവസം മുമ്പാണ് ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com